കർഷക സമരം : മൂന്ന് കാർഷിക നിയമങ്ങളും നിയമ സഭയിൽ കീറി കെജ്രിവാൾ

Arvind Kejriwal Tears Farm Laws Copies

കാർഷിക ബില്ലുകൾ നിയമ സഭയിൽ കീറി എറിഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിയമസഭയിലാണ് മുഖ്യമന്ത്രി 3 ബില്ലുകളും കീറിയത്. ബില്ലുകളെ നിരാകരിച്ചുള്ള പ്രമേയവും ഡൽഹി നിയമ സഭ പാസാക്കി.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ ആദ്യം മുതലേ അതൃപ്തി പ്രകടിപ്പിച്ച വ്യക്തിയാണ് കെജ്രിവാൾ. കർഷക സമരത്തെ പിന്തുണച്ച് നേരത്തെ കെജ്രിവാളും, ആം ആദ്മി പാർട്ടി പ്രവര്ത്തകരും നിരാഹാര സമരം അനുഷ്ടിച്ചിരുന്നു.

അതേസമയം, കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ ഉപസമിതി വീണ്ടും യോ​ഗം ചേർന്നു. അഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിലാണ് യോ​​ഗ്യം. ക്യഷിമന്ത്രി നരേന്ദ്ര സിം​ഗ് തോമർ, പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെുത്തു.

Story Highlights – Arvind Kejriwal Tears Farm Laws Copies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top