Advertisement

സ്‌പെക്ട്രം ലേലത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

December 17, 2020
1 minute Read

സ്‌പെക്ട്രം ലേലം ചെയ്യാനുള്ള കേന്ദ്ര വാര്‍ത്ത വിനിമയ വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ലേലവിജയികള്‍ക്ക് വാണിജ്യ മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി സ്‌പെക്ട്രം അനുവദിക്കും. 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ്, 2500 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി ബാന്‍ഡുകളിലാണ് ലേലം നടത്തുന്നത്.

20 വര്‍ഷ കാലയളവിലേക്കാണ് സ്‌പെക്ട്രം അനുവദിക്കുന്നത്. മൊത്തം 2251.25 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ലേലം ചെയ്യും. ലേലം വഴി സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം നേടുന്നതിലൂടെ, നിലവിലുള്ള ടെലികോം സേവന ദാതാക്കള്‍ക്ക് അവരുടെ നെറ്റ്വര്‍ക്ക് ശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. മാത്രമല്ല പുതിയ സേവനദാതാക്കള്‍ക്ക്, സേവനങ്ങള്‍ ആരംഭിക്കാനും ലേലം വഴിയൊരുക്കും.

Story Highlights – Cabinet approves next round of spectrum auction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top