ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി

Fashion gold fraud; General Manager surrendered

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി. ഉച്ചയ്ക്ക് 2 മണിയോടെയാണ് സൈനുല്‍ ആബിദ് അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. ഒരുമാസത്തോളമായി ഒളിവിലായിരുന്ന സൈനുല്‍ ആബിദ്, ഫാഷന്‍ ഗോള്‍ഡിന്റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. നവംബര്‍ ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം എം.സി. കമറുദ്ദീന്‍ എംഎല്‍എയെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. നവംബര്‍ എട്ടിന് സൈനുല്‍ ആബിദും ജ്വല്ലറി എംഡി പൂക്കോയ തങ്ങള്‍ മകന്‍ ഹിഷാം എന്നിവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുച്ചിരുന്നു.

Story Highlights – Fashion gold fraud; General Manager surrendered

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top