നീലഗിരി പന്തല്ലൂരിൽ പ്രദേശവാസികളെ നിരന്തരം ആക്രമിച്ചിരുന്ന കാട്ടാനയെ പിടികൂടാൻ ഇന്നും വനംവകുപ്പിന്റെ ശ്രമം

കേരള- തമിഴ്നാട് അതിർത്തിയായ നീലഗിരി പന്തല്ലൂരിൽ ജനവാസകേന്ദ്രത്തിലെത്തി പ്രദേശവാസികളെ നിരന്തരം ആക്രമിച്ചിരുന്ന കാട്ടാനയെ പിടികൂടാൻ ഇന്നും വനംവകുപ്പിന്റെ ശ്രമം. ഇന്നലെ മയക്കുവെടി വെച്ചെങ്കിലും കാട്ടാനയെ പിടികൂടാനായില്ല. മൂന്ന് കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ പിടികൂടാനാണ് ശ്രമം തുടരുന്നത്.

ആനപ്പള്ളത്ത് കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടതിന് പിന്നാലെ അപകടകാരിയായ കാട്ടാനയെ പിടികൂടണമെന്നാവശ്യപ്പെട്ട് ജനങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് കാട്ടാനയെ മയക്കുവെടിവെച്ച് വീഴ്ത്താൻ മുതുമലയിൽ നിന്ന് കുങ്കിയാനകളെ പ്രദേശത്തെത്തിച്ചത്. ഡ്രോൺ ഉപയോഗിച്ച് ആനയെ കണ്ടെത്തിയ ശേഷം വനംവകുപ്പിന്റെ നേതൃത്വത്തിൽ കാട്ടാനയെ മയക്കുവെടി വെടിവച്ചങ്കിലും മറ്റ് കാട്ടാനകൾ ഒപ്പമുണ്ടായിരുന്നതിനാൽ വനംവകുപ്പിന് അടുത്തേക്ക് എത്താനായില്ല. ഇന്നും കാര്യമായ ശ്രമങ്ങളാണ് വനംവകുപ്പ് നടത്തിപ്പോരുന്നത്. അക്രമകാരിയായ കാട്ടാനയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധം ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയൻ കൗൺസിലർ ആനന്ദ്രാജ്(55),മകൻ പ്രശാന്ത്(20)എന്നിവർ കൊല്ലപ്പെട്ടിരുന്നു.

Story Highlights – forest department is still trying to catch Katana, who was constantly attacking the locals in the Nilgiris Pantallur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top