കോൺസ്റ്റബിളും ഭാര്യയും മരണവേദനയിൽ അലറിയപ്പോഴും, മകൾ മുറ്റത്ത് നിന്നു; ദമ്പതികളുടെ മരണത്തിൽ ദുരൂഹത

indore couple dead daughter absconding

മധ്യപ്രദേശിലെ ഇൻഡോറിൽ പൊലീസ് കോൺസ്റ്റബിളും ഭാര്യയും കൊല്ലപ്പെട്ടു. മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ചാണ് രണ്ട് പേരെയും കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതികളാരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ദമ്പതികളുടെ മകളിലേക്കും ആൺ സുഹൃത്തിലേക്കുമാണ് സംശയം നീളുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

എയറോഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 45 കാരനായ ജ്യോതി പ്രസാദ് ശർമയുടേയും 43 കാരിയായ നീലമിന്റെയും മൃതദേഹം ചോരയിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. കോൺസ്റ്റബിളും ഭാര്യയും മരണവേദയിൽ അലറി വിളിച്ചപ്പോഴും പ്രായപൂർത്തിയാകാത്ത മകൾ വീട്ടുമുറ്റത്ത് അലഞ്ഞ് തിരിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു.

അടുത്ത വീട്ടകാരും, വീടിനടുത്തുള്ള ബന്ധുക്കളും അലർച്ചയെ കുറിച്ച് ചോ​ദിച്ചപ്പോൾ അമ്മയും അച്ഛനും വഴക്കിടുകയായിരുന്നു എന്നാണ് പെൺകുട്ടി പറഞ്ഞത്. മരണത്തെ തുടർന്ന് പെൺകുട്ടിയെയും ആൺ സുഹൃത്തിനെയും കാണാതായി. ഇത് സംശത്തിന്റെ ആഴം വർധിപ്പിച്ചു. ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Story Highlights – indore couple dead daughter absconding

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top