സ്‌കൂൾ തുറക്കൽ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. കൊവിഡ് സാഹചര്യം വിലയിരുത്തിയാകും തീരുമാനം. പൊതുപരീക്ഷകൾ നടക്കുന്ന പത്ത്,പ്ലസ്ടൂ ക്ലാസുകൾ ജനുവരിയിൽ തുടങ്ങാനാണ് ആലോചന.

ഒന്നു മുതൽ 7വരെ ഓൺലൈൻ വഴി മാത്രമാകും അധ്യയനം.
അതേസമയം, 10,12 ക്ലാസുകളിലെ അധ്യാപകരിൽ പകുതി പേർ ഇന്ന് മുതൽ സ്‌കൂളുകളിൽ ഹാജരാകണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. അടുത്ത മാസത്തോടെ പത്തിലെയും പന്ത്രണ്ടിലേയും ക്ലാസുകൾ പൂർത്തിയാക്കാനാണ് തീരുമാനം.

Story Highlights – School opening; The meeting will be presided over by the Chief Minister today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top