തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

BJP has not suffered any setback in local body elections; Union Minister V Muraleedharan

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രമാണ് സീറ്റ് വര്‍ധിപ്പിക്കാനായത്.ജനവിധിയില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വസിക്കാന്‍ ഒന്നുമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തിലെ സാഹചര്യങ്ങളാണ് കൂടുതലായി പ്രതിഫലിച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും വിജയം കിട്ടിയെന്ന് വരില്ലെന്നും എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചതിനെ കുറിച്ച് അറിയില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള ഒ രാജഗോപാലിന്റെ വിമര്‍ശനവും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഏത് സാഹചര്യത്തിതിലാണ് അവര്‍ അത് പറഞ്ഞത് എന്ന് വ്യക്തമാകാതെ പ്രതികരിക്കാനില്ലെന്നും വി.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Story Highlights – BJP has not suffered any setback in local body elections; Union Minister V Muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top