ശിവദാസന്റെ മരണം കൊലപാതകം : പൊലീസ്

എറണാകുളത്ത് ശിവദാസിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് പറവൂർ ഏഴിക്കര സ്വദേശി രാജേഷ് അറസ്റ്റിലായി.
മറൈൻ ഡ്രൈവിലെ അബ്ദുൽ കലാം പ്രതിമയിൽ പൂക്കൾ അർപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് ശിവദാസൻ. ശിവദാസന് ലഭിച്ച പ്രശസ്തിയിലുള്ള അസൂയയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ശിവദാസന്റെ പക്കൽ കുറച്ച് പണമുണ്ടായിരുന്നു. അത് കൂടി തട്ടിയെടുക്കാനാണ് രാജേഷ് കൊലപ്പെടുത്തിയത്. ഇതിന് മുൻപും രാജേഷ് പണം തട്ടിയെടുക്കൽ പോലുള്ള ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ട്.
ഇന്ന് വൈകീട്ടോടെയാണ് ശിവദാസനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ പരുക്കുകളുണ്ടായിരുന്നു. തുടർന്നുണ്ടായ അന്വേഷണമാണ് കൊലപാതകിയിലേക്ക് നയിച്ചത്.
Story Highlights – sivadasan death murder says police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here