കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികളുടെ ഉപവാസ സമരം

tamil nadu leaders solidarity to farmers protest

കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികളുടെ ഉപവാസ സമരം. ചിപ്കോ പ്രസ്ഥാന നേതാവ് സുന്ദർലാൽ ബഹുഗുണ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. സുപ്രീംകോടതിയിലെ കേസിൽ എന്ത് തുടർനടപടി വേണമെന്നതിൽ കർഷക സംഘടനകൾ കൂടിയാലോചന തുടങ്ങി.

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലാണ് ചെന്നൈയിൽ ഉപവാസ സമരം. കനിമൊഴി എം.പി അടക്കം പ്രതിപക്ഷത്തെ നേതാക്കൾ പങ്കെടുത്തു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി. നരസിംഹ റെഡ്‌ഡി അടക്കം രാജ്യത്തെ പത്ത് സാമ്പത്തിക വിദഗ്ധർ കേന്ദ്രസർക്കാരിന് കത്തെഴുതി. അതേസമയം, കർഷക പ്രക്ഷോഭം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. കൊടും ശൈത്യത്തിലും പതിനായിരങ്ങളാണ് ഡൽഹിയുടെ അതിർത്തിപ്രദേശങ്ങളിൽ പ്രക്ഷോഭം തുടരുന്നത്. കേന്ദ്രസർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു.

സുപ്രിംകോടതിയിലെ കേസിൽ എന്ത് തുടർനടപടി വേണമെന്നതിൽ കർഷക സംഘടന നേതാക്കൾ മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചന തുടരുകയാണ്. ഭൂരിഭാഗം സംഘടനകൾക്കും നോട്ടീസ് ലഭിച്ചിട്ടില്ല. നോട്ടിസ് കിട്ടുന്ന മുറയ്ക്ക് മറുപടി നൽകാനാണ് നീക്കം. അതേസമയം, ഡൽഹി-ജയ്‌പൂർ ദേശീയപാതയിൽ കർഷക ഉപരോധം തുടരുകയാണ്.

Story Highlights – tamil nadu leaders solidarity to farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top