മമത ഒറ്റപ്പെടാൻ പോവുന്നു; 5 വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കും: അമിത് ഷാ

amit shah against mamta banerjee

ബം​ഗാളിൽ മമതാ ബാനർജി ഒറ്റപ്പെടാൻ പോകുന്നുവെന്ന് അമിത് ഷാ. ബംഗാൾ ദുർ ഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെടുമെന്നും അഞ്ച് വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്നും അമിത് ഷാ പറഞ്ഞു.

മമതയുടെ ദുർ വാശി ബംഗാളിനെ ദരിദ്രമാക്കി. ജനങ്ങളുടെ ജീവിതം ദുരിത പൂർണമാക്കിയതിന് മമത ഉത്തരവാദിത്തം പറയേണ്ടിവരും. ഗുണ്ടായിസം കാട്ടി ജനാധിപത്യത്തെ നേരിടാമെന്ന് മമത കരുതേണ്ടെന്ന് അമിത് ഷാ പറഞ്ഞു. കൊന്നും കൊല്ലിച്ചും ബംഗാളിൽ ഭരണത്തിൽ തുടരാൻ മമതയ്ക്ക് ആകില്ല. മമതയ്ക്ക് ഭരിയ്ക്കാൻ അറിയില്ല, ഗുണ്ടായിസമേ അറിയൂ. മമതയിൽ നിന്ന് പരിവർത്തനത്തിനായ് ബംഗാൾ കാത്തിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

ജനങ്ങളെ മനസിലാക്കാൻ കഴിയാതെ പോയ മുഖ്യമന്ത്രി ആണ് മമതയെന്നും ഗുണ്ടകളെ വളർത്തുകയായിരുന്നു മമതയുടെ ഭരണമെന്നും അമിത് ഷാ തുറന്നടിച്ചു. ബി.ജെപിക്ക് 5 വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്നും പതിറ്റാണ്ടുകൾ കോൺഗ്രസിനും, സിപിഐഎമ്മിനും തൃണമൂൽ കൊൺഗ്രസിനും കൊടുത്ത ജനങ്ങൾ, അഞ്ച് വർഷം ബിജെപിക്കും തരണമെന്ന് അമിത് പറഞ്ഞു.

Story Highlights – amit shah against mamta banerjee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top