Advertisement

പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമായി ചുരുങ്ങി പോയെന്ന് കര്‍ഷക സംഘടനകള്‍

December 19, 2020
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമായി ചുരുങ്ങി പോയെന്ന് കര്‍ഷക സംഘടനകളുടെ കുറ്റപ്പെടുത്തല്‍. കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിലാണ് കിസാന്‍ സംഘര്‍ഷ് സമിതിയുടെ പ്രതികരണം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ തുറന്ന കത്തിന് കര്‍ഷക സംഘടനകള്‍ ഇന്ന് തുറന്ന മറുപടി നല്‍കും.

ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭം നിലവില്‍ ഇരുപത്തിനാലാം ദിവസത്തിലേക്ക് കടന്നു. കാര്‍ഷിക നിയമങ്ങള്‍ സുപ്രിംകോടതി സ്റ്റേ ചെയ്യണമെന്നും, കൃത്യമായ അജന്‍ഡയുടെ അടിസ്ഥാനത്തിലായിരിക്കണം കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ചയെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിടെ കടുത്ത ശൈത്യവും ആരോഗ്യപ്രശ്‌നങ്ങളും കാരണം മരിച്ച കര്‍ഷകര്‍ക്ക് നാളെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.

തിങ്കളാഴ്ച മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ആയിരം കര്‍ഷകര്‍ ഡല്‍ഹിക്ക് പുറപ്പെടും. ചൊവ്വാഴ്ച കോര്‍പറേറ്റുകളുടെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കിസാന്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണിചേരാനായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുകയാണ്. കര്‍ഷകരുടെ മനസില്‍ സംശയങ്ങളുണ്ടാക്കി ചിലര്‍ സ്വന്തം അജന്‍ഡ നടപ്പാക്കുകയാണെന്ന് കര്‍ഷകര്‍ക്കയച്ച തുറന്ന കത്തില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ അടക്കം കൃഷിമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് കര്‍ഷക സംഘടനകള്‍ ഇന്ന് തുറന്ന മറുപടി നല്‍കും.

Story Highlights – Farmers’ organizations – prime minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here