തമിഴ്നാട്ടിൽ ഭാര്യയുടെ കാമുകനെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; ദൃശ്യം സിസിടിവിയിൽ; അറസ്റ്റ്

തമിഴ്നാട്ടിൽ ഭാര്യയുടെ കാമുകനെ ഭർത്താവ് കൊലപ്പെടുത്തി. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിൽ പ്രതികൾ പിടിയിലായി.
ചെന്നൈ പുതുപ്പേട്ടിലാണ് സംഭവം നടന്നത്. കണ്ണകി നഗർ നിവാസി സന്തോഷ് കുമാറാണ് (33) മരിച്ചത്. ഇളവരശൻ (21), സുഹൃത്ത് അരുൺ (20) എന്നിവരാണ് പിടിയിലായത്. പുതുപ്പേട്ടിൽ ജോലി ചെയ്യുന്ന കടയ്ക്ക് മുന്നിൽ ഉറങ്ങിക്കിടന്ന സന്തോഷ് കുമാറിനെ ഇളവരശനും അരുണും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഒൻപത് തവണ ബ്ലേഡ് കൊണ്ട് ഇവർ സന്തോഷ് കുമാറിന്റെ കഴുത്ത് മുറിച്ചു. സംഭവത്തിന് ശേഷം കടന്ന പ്രതികളെ എഗ്മോർ പൊലീസ് പിടികൂടുകയായിരുന്നു.
ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് താക്കീത് നൽകിയിട്ടും തുടർന്നതിനാലാണ് കൊല നടത്തിയതെന്ന് ഇളവരശൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
Story Highlights – Murder of Chennai daily wager caught on camera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here