Advertisement

തിരുവനന്തപുരം കരിമഠം കോളനിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

December 19, 2020
Google News 0 minutes Read

തിരുവനന്തപുരം കരിമഠം കോളനിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷെമീമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീടിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ ഷെമീമയ്ക്ക് പരുക്കേറ്റിരുന്നു.

കരിമഠം കോളനിയിലെ വീട്ടിലാണ് രാവിലെയോടെ ഷെമീമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അല്‍ അമീനാണ് ആദ്യം മൃതദേഹം കാണുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം അല്‍അമീനിന്റെ ഓട്ടോ വഴിയില്‍ നിര്‍ത്തിയിടുന്നതിനെ ചൊല്ലി അയല്‍വാസികളായ ചിലര്‍ തര്‍ക്കമുണ്ടാക്കിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. തര്‍ക്കം കൈയേറ്റത്തില്‍ കലാശിക്കുകയും അല്‍അമീനും ഷെമീമയ്ക്കും പരുക്കുമേറ്റിരുന്നു. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടി രാത്രി തന്നെ ഇരുവരും മടങ്ങിയെത്തി. കൈയേറ്റത്തിലുണ്ടായ മനോവിഷമമാകാം ആത്മഹത്യക്ക് പിന്നിലെന്നാണ് സംശയം.

ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടത്തിയ ഇന്‍ക്വസ്റ്റ് പരിശോധനയില്‍ ഷെമീമയുടെ തലയ്ക്ക് പരുക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കൈയേറ്റം ചെയ്തവരെ സംബന്ധിച്ച് ദൃക്‌സാക്ഷി മൊഴികള്‍ കൂടി ശേഖരിച്ച് തുടര്‍നടപടിക്കാണ് പൊലീസ് തീരുമാനം. പ്രതികളെന്ന് കരുതുന്നവര്‍ക്കായി
തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഫോര്‍ട്ട് എസ്‌ഐ വിമല്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here