പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍; പിന്തുണ തേടി ട്രേഡ് യൂണിയനുകള്‍ക്ക് കത്തയച്ചു

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍. സമരത്തിന് പിന്തുണ തേടി കര്‍ഷക സംഘടനകള്‍ ട്രോഡ് യൂണിയനുകള്‍ക്ക് കത്തയച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് ആയിരകണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങിത്തുടങ്ങി. അതേസമയം, രാജ്യവ്യാപകമായി കര്‍ഷകര്‍ രക്തസാക്ഷി ദിനം ആചരിച്ചു. പ്രശ്‌നപരിഹാര ചര്‍ച്ചയുടെ കാര്യത്തില്‍ പ്രതിസന്ധി തുടരുകയാണ്.
ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് കിസാന്‍ സംഘര്‍ഷ് സമിതി രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ക്ക് കത്തയച്ചത്. വരുംദിവസങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് പിന്തുണ തേടിയത്. ട്രേഡ് യൂണിയന്‍ നേതാക്കളുമായി നാളെ വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തും. നാളെ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് നാലായിരം കര്‍ഷകര്‍ പ്രക്ഷോഭമേഖലയിലേക്ക് തിരിക്കും. രാജസ്ഥാനില്‍ നിന്ന് രണ്ട് ലക്ഷം കര്‍ഷകരെ പങ്കെടുപ്പിക്കാനാണ് ശ്രമം. രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് രക്തസാക്ഷി ദിനം ആചരിച്ചു. കൊടും ശൈത്യം, ഹൃദയാഘാതം, വാര്‍ധക്യസഹജമായ അസുഖങ്ങള്‍, വാഹനാപകടങ്ങള്‍ എന്നിവ കാരണം മുപ്പത്തിമൂന്ന് കര്‍ഷകരാണ് ഇതുവരെ മരിച്ചത്. വിവിധ സമര കേന്ദ്രങ്ങളിലായി ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
Story Highlights – Farmers’ organizations sent letters to trade unions seeking support
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here