കൊച്ചിയിലെ മാളിൽ നടിയെ അപമാനിച്ചവരെ തിരിച്ചറിഞ്ഞു; മലപ്പുറം സ്വദേശികളെന്ന് പൊലീസ്

കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ യുവനടിയെ അപമാനിച്ച പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ മലപ്പുറം ജില്ലയിലെ മങ്കട, കടന്നമണ്ണ സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. നടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, നടിയെ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രതികൾ പറഞ്ഞു. ജോലി ആവശ്യത്തിനായാണ് ഷോപ്പിം​ഗ് മാളിൽ എത്തിയത്. അബദ്ധത്തിൽ കൈ തട്ടിയതാകാമെന്നും പ്രതികൾ പറഞ്ഞു. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നാട്ടിലെത്തിയ ശേഷം നടിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് തുടർനടപടി സ്വീകരിക്കും.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ മാളിൽ യുവനടിക്കെതിരെ അതിക്രമം നടന്നത്. സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് അതിക്രമ വിവരം പുറംലോകത്തെ അറിയിച്ചത്. തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.

Story Highlights – Actress attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top