മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാട്ടാനയെ പിടികൂടാൻ ആറാം ദിവസവും തിരച്ചിൽ ശക്തമാക്കി ദൗത്യസംഘം

ഗൂഡല്ലൂർ കൊളപ്പളളിയിലും കണ്ണൻ വയലിലും മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാട്ടാനയെ പിടികൂടാൻ ആറാം ദിവസവും ദൗത്യസംഘത്തിന്റെ തിരച്ചിൽ.കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുളള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. പന്തല്ലൂർ ഗ്ലെൻ റോക്ക് വനത്തിലൂടെയാണ് കാട്ടാന നിലമ്പൂരിലെ കുമ്പളപാറ വനത്തിലേക്ക് എത്തിയത്.

കൊളപ്പളളി, ചപ്പുതോട്, കോട്ടമല, കോരഞ്ചാൽ വരെയുളള ഭാഗങ്ങളിൽ ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ വനംവകുപ്പ് 25 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കേരള അതിർത്തിയിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ കാട്ടാനയെ പിടികൂടാൻ കേരള വനംവകുപ്പിന്റെയും സഹായം ദൗത്യസഹായം തേടിയിട്ടുണ്ട്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാട്ടാനയെ കഴിഞ്ഞ ദിവസം മയക്കുവെടിവച്ചെങ്കിലും മറ്റ് ആനകൾ കൂടെയുണ്ടായിരുന്നതിനാൽ വനപാലകർക്ക് അടുത്തേക്ക് എത്താനായില്ല. കാട്ടാനയെ പിടികൂടാൻ കുങ്കിയാനകളെ ഉൾപ്പെടെ എത്തിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. കഴിഞ്ഞ അഞ്ച് ദിവസമായി ദൗത്യസംഘം കാട്ടാനയെ പിടികൂടാനുളള ശ്രമങ്ങൾ തുടരുകയാണ്. മൂന്ന് ഡ്രോണുകൾ ഉൾപ്പെടെ എത്തിച്ച് കാട്ടാനയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു. കാട്ടുകൊമ്പനെ പിടികൂടി തളക്കാൻ തെപ്പക്കാട് ആനപ്പന്തിയിൽ ആനക്കൊട്ടിൽ ഒരുക്കി. ആനപ്പളളത്ത് കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടതിന് പിന്നാലെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായിരുന്നു.

Story Highlights – search team intensified its search for the sixth day to nab Katana, which killed three people

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top