അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം

അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം. അതിർത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം തടഞ്ഞ് ഇന്ത്യ. സിവിൽ ഡ്രസിൽ അതിർത്തികടക്കാനുള്ള ഒരു സംഘം ചൈനീസ് സൈനികരുടെ നീക്കത്തെയാണ് ഇന്ത്യ തടഞ്ഞത്.

ലഡാക്കിലെ നയോമ മേഖലയിലെ (Nyoma) ചാങ്താങ് (Changthang) ഗ്രാമത്തിലെക്കാണ് ചൈനീസ് പട്ടാളം കടന്നത്. കാലിമേയ്ക്കുന്നവർ എന്നാ വ്യാജേനയായിരുന്നു ഇവർ ഗ്രാമത്തിലെത്തിയത്. ഐടിഡിപിയും നാട്ടുകാരും ചേർന്ന് ഇവരെ തടഞ്ഞ് ചൈനീസ് ഭാഗത്തേയ്ക്ക് മടക്കി അയച്ചു. രണ്ട് വാഹനങ്ങളിൽ ആണ് ചൈനീസ് സൈനികർ എത്തിയത്. സംഭവം അതീവ ഗൗരവകരമാണെന്നും പരിശോധിച്ച് വരിക ആണെന്നും സുരക്ഷാ സേന അറിയിച്ചു.

Story Highlights – Chinese provocation again on the border

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top