മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് കൊവിഡ്

Former KPCC president V.M. Sudheeran, Covid positive

മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ക്വാറന്റീനിലായിരുന്നു. കഴിഞ്ഞ ദിവസം കൂടിയ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനടുത്താണ് വി.എം.സുധീരന്‍ ഇരുന്നത്.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ തുടരണമെന്നും പരിശോധന നടത്തണമെന്നും വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. നിലവില്‍ സുധീരനെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Story Highlights – Former KPCC president V.M. Sudheeran, Covid positive

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top