Advertisement

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്; പവന് 240 രൂപ വർധിച്ച് 37,680 രൂപയിലെത്തി

December 21, 2020
Google News 2 minutes Read

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 240 രൂപ വർധിച്ച് 37,680 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 30 രൂപ വർധിച്ച് 4710 രൂപയായി ഉയർന്നു. 20 ദിസവത്തിനിടെ 2000 രൂപയുടെ വർധനവാണ് ഉണ്ടായത്.

ലോകത്ത് കൊവിഡ് വീണ്ടും വ്യാപിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിക്ഷേപകർ കൂടുതൽ സ്വർണത്തിലേക്ക് നിക്ഷേപം നടത്താൻ തയാറാവുന്നത്.

അതേസമയം, ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.40ശതമാനം വർധിച്ച് 1,888.76 രൂപയായി. എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.75ശതമാനം വർധിച്ച് 50,678 നിലവാരത്തിലാണ് വ്യാപാരം പുരേഗമിക്കുന്നത്.

Story Highlights – Gold prices rise again in state Sovereign Rs 37,680

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here