Advertisement

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസ്; 13 ാം പ്രതിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

December 21, 2020
2 minutes Read

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസിലെ പതിമൂന്നാം പ്രതി ബി.വി. നാഗേഷിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാലത്തിന്റെ രൂപകല്‍പനയടക്കമുള്ള കാര്യങ്ങള്‍ ഏറ്റെടുത്തിരുന്ന നാഗേഷ് കണ്‍സള്‍ട്ടസിയുടെ ഉടമയാണ് നാഗേഷ്.

ഒന്നാം പ്രതിയും ആര്‍ഡിഎസ് കമ്പനി ചെയര്‍മാനുമായ സുമിത് ഗോയലിന് ലാഭമുണ്ടാകത്തക്ക രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് പ്രതിക്കെതിരായ കുറ്റം. പാലത്തിന്റെ രൂപകല്‍പനയിലുണ്ടായ പിഴവാണ് തകര്‍ച്ചയ്ക്കു കാരണമെന്ന് വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. നേരത്തെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

Story Highlights – Palarivattom flyover corruption case; High Court will hear the bail plea of ​​the 13th accused today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top