കൊച്ചിയില്‍ നടിയെ ഉപദ്രവിച്ച സംഭവം: പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

കൊച്ചിയിലെ മാളില്‍ നടിയെ ഉപദ്രവിച്ച സംഭവത്തില്‍ പ്രതികള്‍ ഇന്ന് എറണാകുളം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. നടിക്ക് പരാതിയില്ലെന്നതും പരസ്യമായി മാപ്പ് പറഞ്ഞതും മുന്‍ നിര്‍ത്തിയാകും ജാമ്യാപേക്ഷ. നടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് എന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടും.

പ്രതികളായ മലപ്പുറം മങ്കട സ്വദേശികളായ മുഹമ്മദ് ആദിലിനെയും മുഹമ്മദ് റംഷാദിനെയും കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികള്‍ നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ ആണുള്ളത്.

Story Highlights – actress harassed Kochi – bail application

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top