കണ്ണൂരില്‍ കടലില്‍ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

kannur drown kids

കണ്ണൂര്‍ തോട്ടടയില്‍ കടലില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആദികടലായി സ്വദേശികളായ മുഹമ്മദ് ഷറഫ് ഫാസില്‍ (16), മുഹമ്മദ് റിനാദ്(15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

തോട്ടട ബീച്ചിലെ അഴിമുഖത്ത് തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലായിരുന്നു അപകടം. ഒഴുകിപ്പോയ പന്ത് എടുക്കാന്‍ വേണ്ടി കടലില്‍ ഇറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.

Read Also : സിബിഐ കസ്റ്റഡിയിൽ നിന്ന് 103 കിലോ സ്വർണം കാണാതായി; അന്വേഷിക്കാൻ പൊലീസ്

അഴിമുഖത്തെ ബണ്ട് തിങ്കളാഴ്ച രാവിലെ ജെസിബി ഉപയോഗിച്ച് നീക്കിയതിനാല്‍ ഈ ഭാഗത്ത് ഒഴുക്ക് കൂടുതലായിരുന്നു. പൊലീസും ഫയര്‍ ഫോഴ്‌സും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ ആയിക്കര ഭാഗത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

Story Highlights – kannur, drawned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top