Advertisement

സിബിഐ കസ്റ്റഡിയിൽ നിന്ന് 103 കിലോ സ്വർണം കാണാതായി; അന്വേഷിക്കാൻ പൊലീസ്

December 12, 2020
Google News 2 minutes Read

സിബിഐ കസ്റ്റഡിയിൽ നിന്ന് സ്വർണം കാണാതായ കേസ് അന്വേഷിക്കാൻ പൊലീസ്. തമിഴ്നാട്ടിലാണ് സംഭവം. സിബിഐ കസ്റ്റഡിയിൽ ഉണ്ടായിരുന്ന 45 കോടിയുടെ 103 കിലോ സ്വർണമാണ് കാണാതായത്. തുടർന്ന് കേസ് മദ്രാസ് ഹൈക്കോടതിയിൽ എത്തുകയും അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറുകയുമായിരുന്നു.

പൊലീസ് അന്വേഷണത്തെ സിബിഐ ഹൈക്കോടതിയിൽ എതിർത്തു. പൊലീസ് അന്വേഷിച്ചാൽ സിബിഐയുടെ അന്തസിന് കോട്ടം തട്ടുമെന്നായിരുന്നു അഭിഭാഷകന്റെ വാദം. എന്നാൽ ഹൈക്കോടതി ഇതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു. തുടർന്ന് അന്വേഷണം പൊലീസിനെ ഏൽപിക്കുകയായിരുന്നു.

സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുന്ന ചെന്നൈയിലെ സുരാന കോർപറേഷൻ ലിമിറ്റഡിന്റെ ഓഫിസിൽ നിന്ന് 2012 ൽ 400.5 കിലോ​ഗ്രാം സ്വർണം സിബിഐ പിടിച്ചെടുത്തിരുന്നു. സുരാന കോർപറേഷൻ ലിമിറ്റഡിന്, മിനറൽസ് ആൻഡ് മെറ്റൽസ് ട്രേഡിം​ഗ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ചില ഉദ്യോഗസ്ഥർ ഒത്താശ നൽകുന്നുവെന്ന ആരോപണത്തെ തുടർന്നാണ് സിബിഐ റെയ്ഡ് നടത്തിയതും സ്വർണം പിടിച്ചെടുത്തതും. ഇതിൽ നിന്നാണ് കിലോ​ഗ്രാം സ്വർണം കാണാതായത്.

പിടിച്ചെടുത്ത സ്വർണം സ്ഥാപനത്തിന്റെ ലോക്കറുകളിൽ വച്ച് പൂട്ടിയിരുന്നെന്നും താക്കോൽ ചെന്നൈയിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ചെന്നുമാണ് സിബിഐ അവകാശപ്പെടുന്നത്. എന്നാൽ ഇതുസംബന്ധിച്ച തീയതികളൊന്നും രേഖകളിൽ പരാമർശിച്ചിട്ടില്ല.

Story Highlights 100 kg gold missing from CBI custody, HC orders police probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here