Advertisement

പോക്സോ കേസ്: കണ്ണൂർ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഇ. ഡി ജോസഫിന് മുൻകൂർ ജാമ്യം

December 22, 2020
Google News 1 minute Read

പോക്സോ കേസിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ണൂർ ജില്ലാ മുൻ ചെയർമാൻ ഇ.ഡി ജോസഫിന് മുൻകൂർ ജാമ്യം. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു. ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം അനുവദിക്കണം. അന്വേഷണവുമായി ഇ.ഡി ജോസഫ് സഹകരിക്കണം. ജില്ല വിട്ടു പോകരുതെന്നും പരാതിക്കാരായ പെൺകുട്ടികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു.

പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളോട് കൗൺസിലിം​ഗിനിടെ മോശമായി പെരുമാറി എന്ന പരാതിയെ തുടർന്നാണ് ഇ.ഡി ജോസഫിനെതിരെ പോക്സോ കേസെടുത്തത്. തലശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കേസെടുത്തതിന് പിന്നാലെ ഇ.ഡി ജോസഫിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു.

Story Highlights – CWC chairman, pocso case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here