ഫ്ലാറ്റിൽ നിന്ന് വീണു വീട്ടുജോലിക്കാരി മരിച്ച സംഭവം; ഫ്ളാറ്റ് ഉടമയ്ക്ക് ജാമ്യം

എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിന് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം നൽകി. അന്വേഷണവുമായി സഹകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
തമിഴ്‌നാട് സ്വദേശിനിയായ കുമാരി ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുമാരി നാലാം ദിവസം മരിച്ചു. ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരെ പൊലീസ് മനുഷ്യക്കടത്തിന് കേസെടുത്തിരുന്നു.
ഇതോടെ ഇംതിയാസ് അഹമ്മദ് ഒളിവില്‍ പോയി. മാത്രമല്ല കുമാരിയെ വീട്ടില്‍ പോകാന്‍ അനുവദിക്കാതോ ഇംതിയാസ് ഫ്‌ളാറ്റില്‍ പൂട്ടിയിട്ടതാണ് മരണം സംഭവിക്കാന്‍ കാരണമെന്ന് കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസനും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Story Highlights – flat owner gets bail on servant death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here