മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്പര്‍ക്ക പരിപാടി ബഹിഷ്‌കരിച്ച് എന്‍എസ്എസ്

മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന കേരള പര്യടന യാത്രയുടെ ഭാഗമായുള്ള സമ്പര്‍ക്ക പരിപാടി ബഹിഷ്‌കരിച്ച് എന്‍എസ്എസ്. രാവിലെ 8.30 ഓടെയാണ് കൊല്ലത്തെ ബീച്ച് ഹോട്ടലില്‍ പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി എത്തിയത്. ജില്ലയിലെ വിവിധ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
85 പേരെയാണ് കൊല്ലം ജില്ലയില്‍ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ എന്‍എസ്എസ് കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനില്‍ക്കും. എന്‍എസ്എസിന്റെ ആവശ്യങ്ങളോട് മുഖ്യമന്ത്രി മുഖംതിരിച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞാണ് കൂടിക്കാഴ്ച ബഹിഷ്‌കരിച്ചിരിക്കുന്നത്. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
കൊല്ലത്ത് നിന്നാരംഭിക്കുന്ന കേരള പര്യടന യാത്രയില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലൂടെ ആദ്യ ദിനം കടന്നുപോകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി എല്ലാ ജില്ലകളിലും പര്യടനം നടത്താനാണ് തീരുമാനം. എന്നാല്‍, പൊതു സമ്മേളനങ്ങള്‍ ഉണ്ടാകില്ല. ഭാവി കേരളത്തെ കുറിച്ച് കാഴ്ചപ്പാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം. ഇതിനായി പ്രമുഖരുടെ അഭിപ്രായം തേടും.
Story Highlights – NSS boycotts CM Pinarayi Vijayan’s program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here