Advertisement

കൊവിഡ്; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം

December 23, 2020
Google News 1 minute Read
covid india

ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയവരില്‍ കൊവിഡ് ബാധിച്ച് സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടനില്‍ പടരുന്ന അതിവേഗ കൊവിഡ് വൈറസ് ഇന്ത്യയില്‍ എത്തിയിരിക്കാമെന്ന് വിദഗ്ധര്‍ പറഞ്ഞു. അതേസമയം ആരോഗ്യ മന്ത്രാലയം ഇക്കാര്യം തള്ളി.

ഡിസംബര്‍ പകുതിയില്‍ ബ്രിട്ടനിലെ കൊവിഡ് ബാധിതരില്‍ 60% വും അതിവേഗ വൈറസ് ബാധിച്ചവരാണ്. സെപ്റ്റംബര്‍ മുതല്‍ ആരംഭിച്ചതായിട്ടാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ എത്തിയിരിക്കാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

Read Also : കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിലവിലെ സ്ഥിതി അനുസരിച്ച് നല്‍കേണ്ട ആവശ്യമില്ലെന്ന് നീതി ആയോഗ് അംഗം

ഡല്‍ഹി, കൊല്‍ക്കത്ത, പഞ്ചാബ്, ചെന്നൈ, എന്നിവിടങ്ങളിലായി ബ്രിട്ടനില്‍ നിന്ന് എത്തിയ 20 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസിന്റെ സ്വഭാവം പരിശോധിക്കുകയാണ്. പുതിയ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. ബ്രിട്ടണില്‍ നിന്നും രണ്ടാഴ്ചക്കകം എത്തിയവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയകമാക്കുകയും സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന നടപടികളിലുമാണ് സംസ്ഥാന സര്‍ക്കാരുകള്‍.

അതേസമയം ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം എപ്പോള്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ചോദിച്ചു. ചൈന, യുഎസ്, യുകെ, റഷ്യ എന്നിവിടങ്ങളിലടക്കം ലോകത്ത് 23 ലക്ഷം പേര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ് ലഭിച്ചു എന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

24 മണിക്കൂറിനിടെ രാജ്യത്ത് 23,950 കൊവിഡ് കേസും, 333 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,89,240 ആയി കുറഞ്ഞു. 95.69% ആണ് രോഗമുക്തി നിരക്ക്.

Story Highlights – covid, coronavirus, india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here