കാർഷിക നിയമങ്ങളിൽ ഭേദഗതിയല്ല, പിൻവലിക്കുകയാണ് വേണ്ടത് : കേന്ദ്രത്തിന്റെ കത്ത് തള്ളി കർഷക സംഘടനകൾ

farmers dismissed center letter

കേന്ദ്രത്തിന്റെ കത്ത് തള്ളി കർഷക സംഘടനകൾ. കാർഷിക നിയമങ്ങളിൽ ഭേദഗതിയല്ല, പിൻവലിക്കുകയാണ് വേണ്ടതെന്ന് കർഷക സംഘടനകൾ. കേന്ദ്രസർക്കാരിനെ രേഖാമൂലം മറുപടി അയച്ചുവെന്നും സംഘടനകൾ വ്യക്തമാക്കി.

പ്രശ്നം വലിച്ചുനീട്ടാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. പ്രക്ഷോഭത്തെ ലഘുവായിട്ടാണ് കേന്ദ്രം കാണുന്നത്. 23 കാർഷിക വിളകൾക്കും താങ്ങുവിലയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പ്രഖ്യാപിക്കണമെന്നും കർഷക സംഘടനാ പ്രതിനിധികൾ കത്തിൽ വ്യക്തമാക്കി.

തങ്ങളുടെ നിലപാട് കൃത്യമാണ്, എന്നാൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ വ്യക്തതയില്ലെന്ന് കർഷകസംഘടനകൾ മാധ്യമങ്ങളോട് പറഞ്ഞു. കർഷക സംഘടനകളെ അപകീർത്തിപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. നിരന്തരം വാസ്തവവിരുദ്ധമായ കാര്യങ്ങൾ ആരോപിക്കുന്നുവെന്നും കർഷക സംഘടനാ പ്രതിനിധികൾ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ കത്ത് കർഷക സംഘടനകളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും പ്രതിപക്ഷ പാർട്ടികളെ നേരിടുന്നത് പോലെയാണ് കേന്ദ്രം കർഷകരെയും നേരിടുന്നതെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു.

സർക്കാരിന്റെ സമീപനം പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകളെ നിർബന്ധിക്കുകയാണെന്നും വിനോദസഞ്ചാരത്തിനല്ല വന്നതെന്നും അവർ പറഞ്ഞു. ഇതുവരെ നാൽപതിനടുത്ത് കർഷകർ മരിച്ചു. കർഷകർ മടുത്ത് തിരിച്ചു പോകുമെന്നാണ് സർക്കാരിന്റെ ചിന്തയെന്നും അവർ കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരുമായി തങ്ങൾ ചർച്ചയ്ക്ക് തയാറെന്ന് കർഷക സംഘടനകൾ അറിയിച്ചു. തുറന്ന മനസോടെ , സദുദ്യേശത്തോടെ സർക്കാർ സമീപിക്കണം. സർക്കാരിന്റെ നിലപാടിനായി കാത്തിരിക്കുമെന്നും അവർ പറഞ്ഞു.

Story Highlights – farmers dismissed center letter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top