ഗവര്‍ണറെ നിയമിക്കുന്നത് കേന്ദ്രം, പ്രമേയം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് സാധ്യമല്ല; ഒ. രാജഗോപാല്‍ എംഎല്‍എ

governor cannot accept the resolution; O. Rajagopal MLA

ഗവര്‍ണറെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും ആ സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് സാധ്യമല്ലെന്നും ഒ. രാജഗോപാല്‍ എംഎല്‍എ. കേന്ദ്ര ഗവണ്‍മെന്റിനോട് ഗവര്‍ണര്‍ക്ക് കടപ്പാടുണ്ട്. ഗവര്‍ണറുടെ നിലപാട് യുക്തിയുക്തവും ഭരണഘടനാ അനുസൃതവുമാണെന്നും ഒ. രാജഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഭൂരിപക്ഷം ഉള്ള ഗവണ്‍മെന്റ് പറയുന്നത് അതേപടി അനുസരിക്കണമെന്ന് ഒരു നിയമത്തിലും പറയുന്നില്ല. ഗവര്‍ണറുടെ അധികരത്തെ മാറ്റാനോ, കല്‍പ്പിക്കാനോ മുഖ്യമന്ത്രിക്ക് അധികാരമില്ല. മുഖ്യമന്ത്രിയുടേത് ശുദ്ധ രാഷ്ട്രീയമാണെന്നും തര്‍ക്കം ഒഴിവാക്കി സമരസപ്പെട്ടുള്ള സമീപനമാണ് വേണ്ടതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

Story Highlights – governor cannot accept the resolution; O. Rajagopal MLA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top