കത്തിലെ വാദങ്ങൾ തെറ്റ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ​ഗവർണർ

arif muhammed khan pinarayi vijayan

നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അയച്ച കത്തിന് മറുപടിയുമായി ​ഗവർണർ. നിയമസഭ വിളിക്കാനുളള കത്തില്‍ കാരണം വ്യക്തമാക്കിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. അടിയന്തര സാഹചര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കൃത്യമായ മറുപടി നൽകിയില്ല. മുഖ്യമന്ത്രി നല്‍കിയ കത്തിലെ വാദങ്ങള്‍ തെറ്റാണ്. മന്ത്രിസഭയുടെ ആവശ്യങ്ങള്‍ എപ്പോഴും അംഗീകരിച്ചിട്ടുണ്ടെന്നും മറുപടിയിൽ ​ഗവർണർ ചൂണ്ടിക്കാട്ടി.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് ​ഗവർണർ അനുമതി നിഷേധിച്ച നടപടി വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ​ഗവർണറുടെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ​ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് ​മുഖ്യമന്ത്രി കത്തിൽ‌ ചൂണ്ടിക്കാട്ടി. നിയമസഭ വിളിക്കുന്ന കാര്യത്തിൽ ​ഗവർണർക്ക് വിവേചനാധികാരമില്ല. അടിയന്തര സാഹചര്യമില്ല എന്ന ​ഗവർണറുടെ വാദം തെറ്റാണ്. ​ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന്) അനുച്ഛേദത്തിന് വിരുദ്ധമാണ്. രാഷ്ട്രപതിയും ​ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Story Highlights – Pinarayi vijayan, Arif muhammad khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top