മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്

മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ 11 ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിലാണ് യോഗം ചേരുക. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എംപി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിനേറ്റ തിരിച്ചടി, മുസ്ലീം ലീഗ് പ്രകടനം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണ തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിച്ചു തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

Story Highlights – Muslim League State Working Committee meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top