Advertisement

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കൾക്ക് കൊവിഡ്; ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്

December 24, 2020
2 minutes Read

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കൾ കൊവിഡ് ബാധിതരാകുന്നതിൽ ആരോഗ്യ വകുപ്പിന് ആശങ്ക. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അഭ്യർത്ഥിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡ് ബാധിതരാകുന്ന നേതാക്കളുടെ എണ്ണം കൂടുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എംകെ മുനീർ, കോൺഗ്രസ് നേതാക്കളായ വിഎം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വത്തെയൊന്നാകെ കൊവിഡ് പിടികൂടിയത് പ്രചാരണത്തേയും പാർട്ടിയുടെ പ്രകടനത്തേയും ബാധിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്, എഎ ഷുക്കൂർ, എം മുരളി, ഷാനിമോൾ ഉസ്മാൻ , ഡിസിസി പ്രസിഡന്റ് എം ലിജു , യുഡിഎഫ് ജില്ലാ കൺവീനർ ഷാജി മോഹൻ എന്നിവർ തെരഞ്ഞെടുപ്പുവേളയിലൊണ് കൊവിഡ് ബാധിതരായത്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള രണ്ടാഴ്ച്ച നിർണായകമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കുകയാണ് ആരോഗ്യ വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കി കൂടുതൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും കണ്ടെത്തുന്നുണ്ട്. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ വലിയ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Story Highlights – covid to leaders after local elections; Concerned health department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top