ഇടതു മുന്നണിക്ക് പിന്തുണ നല്‍കിയ മുക്കം നഗരസഭയിലെ മുസ്‌ലിം ലീഗ് വിമതന് വധഭീഷണി

Muslim League rebel received death threats

മുക്കം നഗരസഭയിലെ മുസ്‌ലിം ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുല്‍ മജീദിന് വധഭീഷണി. വാട്‌സ് ആപ്പിലാണ് ഭീഷണി സന്ദേശം വന്നത്. ഭാര്യയെ വിധവയാക്കും എന്നാണ് ഭീഷണി. ഇന്നലെ ഇടത് മുന്നണിക്ക് മജീദ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇടത് മുന്നണിക്ക് നഗരസഭാ ഭരിക്കാനുള്ള അംഗ സംഖ്യ തികഞ്ഞിരുന്നു.

മുഹമ്മദ് അബ്ദുല്‍ മജീദ് ഇന്നലെ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭരണം ഇടത് മുന്നണിക്ക് ലഭിച്ചത്. എല്‍ഡിഎഫും യുഡിഎഫും 15 സീറ്റ് വീതം നേടിയതോടെയാണ് മജീദിന്റെ തീരുമാനം നിര്‍ണായകമായത്. മുന്നോട്ട് വെച്ച വികസന ആവശ്യങ്ങള്‍ അംഗീകരിച്ചതിനാലാണ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതെന്നും എന്നും ലീഗുകാരനായി തുടരുമെന്നും അബ്ദുല്‍ മജീദ് പറഞ്ഞിരുന്നു. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം കൊണ്ട് ശ്രദ്ധേയമായ നഗരസഭയാണ് മുക്കം നഗരസഭ. ആകെ ഉള്ള 33 സീറ്റില്‍ 15 സീറ്റുകള്‍ വീതമാണ് ഇടത് വലത് മുന്നണികള്‍ സ്വന്തമാക്കിയത്. രണ്ട് സീറ്റ് ബിജെപിയും സ്വന്തമാക്കിയിരുന്നു. എന്നാല്‍ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്നും ബിജെപി വിട്ടു നില്‍ക്കുമെന്നാണ് സൂചന.

Story Highlights – Muslim League rebel received death threats

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top