പ്രകടനപത്രികയില്‍ പറഞ്ഞ 600 ഇന പദ്ധതികളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കി: മുഖ്യമന്ത്രി

പ്രകടന പത്രികയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച അറുനൂറിന പദ്ധതികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാക്കിയുള്ളത് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളും സ്വീകരിക്കുച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന ഏത് അളവുകോല്‍ പ്രകാരവും അഭിമാനകരമായ കാര്യമാണിത്. പ്രകടന പത്രികയില്‍ ഉള്‍പ്പെടാത്ത നിരവധി കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന്റെ ഈ ഇടപെടല്‍ ജനങ്ങള്‍ക്ക് കൃത്യമായി പരിശോധിക്കാന്‍ കഴിയണം എന്ന നിര്‍ബന്ധത്താലാണ് ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രഖ്യാപിച്ചതില്‍ വളരെ ചുരുക്കം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനാകാത്തത്. അതിന്റെ കാരണവും ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. പ്രകടനപത്രിക പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍ക്കാര്‍ ഓണക്കാലത്ത് നൂറുദിന പരിപാടി പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – Out of the 600 projects mentioned in the manifesto 570 have been completed: CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top