പള്ളിത്തർക്കത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ; ക്രൈസ്തവ സഭകളുമായി ചർച്ച നടത്തും

ക്രൈസ്തവ സഭകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തുമെന്ന് മിസോറാം ​ഗവർണർ പി. എസ് ശ്രീധരൻ പിള്ള. സഭാതര്‍ക്കം പരിഹരിക്കാന്‍ ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളുമായി പ്രധാനമന്ത്രി ചർച്ച നടത്തും. വെവ്വേറെ ദിവസങ്ങളിലാണ് ഓര്‍ത്തഡോക്സ്, യാക്കോബായ സഭാനേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുകയെന്നും ശ്രീധരൻ പിള്ളി പറഞ്ഞു.

പ്രധാനമന്ത്രിയുടെ അടുത്ത വരവിലായിരിക്കും ക്രൈസ്തവ സഭകളുമായി ചർച്ച നടത്തുക. മറ്റ് ക്രൈസ്തവസഭകളുമായി പ്രധാനമന്ത്രി ജനുവരിയില്‍ ചര്‍ച്ച നടത്തും. നേരത്തേ ക്രൈസ്തവ സഭാ പ്രതിനിധികളെ കണ്ടപ്പോൾ അവരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രിയെ കാണാൻ അവർ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് അവരുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രി ചർച്ചയ്ക്ക് തയ്യാറാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Story Highlights – P S Sreedaran pillai, Orthodox, Jacobite, Narendra modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top