ഗാസിപൂരിലും കര്‍ഷക പ്രക്ഷോഭം ശക്തം; ഉത്തര്‍പ്രദേശില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ സമരത്തിന്

കര്‍ഷക സമരം ഡല്‍ഹി- മീററ്റ് ദേശീയപാതയിലെ ഗാസിപൂര്‍ അതിര്‍ത്തിയില്‍ ശക്തമായി തുടരുന്നു. സിംഗു കഴിഞ്ഞാലുള്ള വലിയ സമര കേന്ദ്രമായി ഗാസിപൂര്‍ അതിര്‍ത്തി മാറി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൂടുതല്‍ കര്‍ഷകര്‍ സമരകേന്ദ്രത്തില്‍ എത്തി. കര്‍ഷക സമരത്തിന് പിന്തുണ ആവശ്യപ്പെട്ട് രക്തം കൊണ്ടെഴുതിയ നിവേദനമാണ് കര്‍ഷക ദിനത്തില്‍ ഗാസിപൂര്‍ അതിര്‍ത്തിയിലെ കര്‍ഷകര്‍ രാജ്യത്തിന് സമര്‍പ്പിച്ചത്.
Read Also : കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം: രാഹുല്‍ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണും
ഓരോ ദിവസവും കരുത്താര്‍ജ്ജിക്കുന്ന കര്‍ഷക സമരത്തിന് രാജ്യത്തിലെ ജനങ്ങള്‍ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി പിന്തുണ നല്‍കണമെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകന്‍ തേജേന്ദ്ര സിംഗ് സ്വന്തം രക്തം കൊണ്ട് എഴുതിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് ,ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുന്നൂറോളം ട്രാക്ടറില്‍ എത്തിയ കര്‍ഷകരാണ് ഇവിടെയുള്ളത്. ദേശീയ പാതയില്‍ തന്നെ ടെന്റുകള്‍ കെട്ടി കൊടും ശൈത്യത്തെ അവഗണിച്ചാണ് സമരം തുടരുന്നത്. അതേസമയം ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകരെ ഗാസിപൂരിന് സമീപം പൊലീസ് തടയുന്നതായി കര്‍ഷകര്‍ ആരോപിച്ചു.
Story Highlights – farm bill, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here