‘സംഘടനാ രംഗത്ത് നടത്തിയിരുന്ന പ്രവർത്തനമാണ് ഈ വയസിലും കരുത്തായത്’ : ആര്യ രാജേന്ദ്രൻ ട്വന്റിഫോറിനോട്

സംഘടനാ രംഗത്ത് നടത്തിയിരുന്ന പ്രവർത്തനമാണ് ഈ വയസിലും തനിക്ക് ഏറെ കരുത്തായതെന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ ഒരാളായ ആര്യ രാജേന്ദ്രൻ ട്വന്റിഫോറിനോട്. തെരഞ്ഞടുപ്പ് നേരിടുന്നതിനുള്ള ആത്മവിശ്വാസം നൽകിയത് ഇത് തന്നെയാണ്. രാഷ്ട്രീയം നോക്കാതെ എല്ലാവരിലേക്കും ഇറങ്ങിചെല്ലാനും ഇടപെടാനും കഴിയുമെന്നാണ് വിശ്വാസം.
ഈ അവസരത്തിൽ ആരോടാണ് നന്ദി പറയുന്നതെന്ന അവതാരകന്റെ ചോദ്യത്തോട് ആര്യയുടെ പ്രതികരണം ഇങ്ങനെ : ‘പാർട്ടി പ്രഖ്യാപനത്തിന് ശേഷമാണ് അതിനെ കുറിച്ച് സംസാരിക്കേണ്ടത്. എന്നിരുന്നാലും സംഘടനാ പ്രവർത്തന കാലത്തും തെരഞ്ഞെടുപ്പ് വേളയിലും ഒപ്പം നിന്ന എല്ലാവരോടും സ്നേഹമുണ്ടെന്നും, എല്ലാവരേയും ഓർമിക്കുന്നുവെന്നും ആര്യ പറഞ്ഞു. അച്ഛനും അമ്മയുമടക്കം ഉള്ള ഈ പ്രിയപ്പെട്ടവരോട് നന്ദി പറയേണ്ടതില്ല’.
രാഷ്ട്രീയ ജീവിതത്തിൽ റോൾ മോഡലുണ്ടോ എന്ന ചോദ്യത്തിനും ആര്യ ഉത്തരം നൽകി. ഒരു രാഷ്ട്രീയ നേതാവിന്റെ പേര് പറയുന്നില്ലെങ്കിലും, ഈ പ്രതിസന്ധികാലത്ത് നമ്മെയെല്ലാം ഒരുമിച്ച് നിറുത്തി, ക്രൈസിസ് മാനേജ്മെന്റ് എന്ന രീതിയിൽ മാതൃകാ പരമായ പ്രവർത്തനം നടത്തിയ മുഖ്യമന്ത്രി പിണറായി വജയൻ അടക്കമുള്ളവർ റോൾ മോഡലുകളാണെന്ന് ആര്യ പറഞ്ഞു.
Story Highlights – arya rajendran interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here