കർഷക സമരം; കേന്ദ്രസർക്കാരിന്റെ രണ്ടാമത്തെ കത്തിന് കർഷക സംഘടനകൾ ഇന്ന് ഔപചാരിക മറുപടി നൽകും

ചർച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ രണ്ടാമത്തെ കത്തിന് കർഷക സംഘടനകൾ ഇന്ന് ഔപചാരിക മറുപടി നൽകും. കത്തിൽ പുതുതായി ഒന്നുമില്ലെന്ന നിലപാടിലാണ് കർഷക സംഘടനകൾ. ഗൗരവമില്ലാത്ത സമീപനമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സംഘടനകൾ അറിയിക്കും.
ചർച്ചയ്ക്കുള്ള ദിവസവും തീയതിയും കർഷകർക്ക് തീരുമാനിക്കാമെന്നും, യുക്തിയിലൂന്നിയ പരിഹാരത്തിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നുമാണ് കേന്ദ്രത്തിന്റെ കത്തിൽ വ്യക്തമാക്കിയിരുന്നത്. അതേസമയം, ഡൽഹി അതിർത്തികളിൽ കർഷക നേതാക്കളുടെ റിലേ നിരാഹാരം തുടരുകയാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള പതിനായിരത്തിൽപ്പരം കർഷകർ ഇന്ന് ഡൽഹി- ജയ്പൂർ ദേശീയപാത ഉപരോധിക്കും.
Story Highlights – Farmers’ strike; The farmers’ organizations will give a formal reply to the second letter of the central government today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here