പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി യോഗത്തില്‍ നേതാക്കളുടെ വാക്‌പോര്

തിരുവനന്തപുരത്തെ പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി അവലോകന യോഗത്തില്‍ വാക്‌പോര്. തര്‍ക്കം കാരണം യോഗം അലസിപ്പിരിഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്തം ഒരാള്‍ക്ക് മാത്രമല്ലെന്ന് മുതിര്‍ന്ന നേതാവ് വി എസ് ശിവകുമാര്‍ വ്യക്തമാക്കി.
തലസ്ഥാനത്ത് പാര്‍ട്ടി നേതാക്കള്‍ക്ക് ബിജെപിയുമായി ധാരണയെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. കെപിസിസി സെക്രട്ടറി മണക്കാട് സുരേഷാണ് ആരോപണം ഉന്നയിച്ചത്. തെളിവുകള്‍ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരോക്ഷമായാണ് നേതാക്കള്‍ക്ക് എതിരെ ആരോപണം. വി എസ് ശിവകുമാര്‍, തമ്പാനൂര്‍ രവി, പാലോട് രവി, ശരത് ചന്ദ്ര പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് ആരോപണം നിലനില്‍ക്കുന്നത്.
വാക്കേറ്റമായതോടെ അവലോകന യോഗം മാറ്റിവച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. രണ്ട് ദിവസമായി അവലോകന യോഗം നടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ ജില്ല തിരിച്ച് യോഗം ചേരുന്നതിന് ഇടയിലാണ് വാക് തര്‍ക്കം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് ഇന്ന് ചേരേണ്ടിയിരുന്നത്.
Story Highlights – kpcc, local body election, trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here