പ്രധാനമന്ത്രി നരേന്ദ്രമോദി നുണ പറയുന്നു : കർഷക സംഘടനകൾ

prime minister telling lies says farmers

പ്രധാനമന്ത്രി നരേന്ദ്രമോദി നുണ പറയുന്നുവെന്ന് കർഷക സംഘടനകൾ. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രേരണയിൽ അല്ല പ്രക്ഷോഭമെന്നും കർഷക ദ്രോഹ നിലപാടുകളിൽ പൊറുതിമുട്ടിയാണ് കർഷകർ പ്രക്ഷോഭത്തിനിറങ്ങിയതെന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.

കേരളത്തിൽ മണ്ഡികൾ കൊണ്ടുവരാൻ എന്തുകൊണ്ട് സമരം ചെയ്യുന്നില്ല എന്ന പരാമർശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ ഓർഡിനേറ്റർ കെ.വി. ബിജു പറഞ്ഞു. നെല്ലിന് ഏറ്റുവുമധികം താങ്ങുവില നൽകുന്നത് കേരളമാണ്. മറ്റ് സംസ്ഥാനത്തേക്കാൾ എട്ട് രൂപ കൂടുതലാണ് കേരളത്തിൽ.

സപ്ലൈകോ ആണ് നെല്ല് സംഭരിക്കുന്നത്. വിഎഫ്പിസികെ പഴങ്ങൾക്കും പച്ചക്കറികൾക്കും താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളേക്കാൾ നാണ്യവിളകൾക്ക് പ്രാമുഖ്യമുള്ള സംസ്ഥാനമാണ് കേരളം. 1967ൽ ഉയർന്നുവന്ന മണ്ഡികൾ എന്ന നിർദേശം വേണ്ടെന്ന് വച്ചതിന് കാരണം ഇതാണെന്നും കർഷക സംഘടനകൾ പറഞ്ഞു.

Story Highlights – prime minister telling lies says farmers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top