മുസ്ലിം ലീഗ് പരാജയപ്പെട്ടതിന്റെ പക തീര്‍ക്കാനാണ് ഔഫിന്‍റെ കൊലപാതകം: കെ ടി ജലീല്‍

മുസ്ലിം ലീഗ് പരാജയപ്പെട്ടതിന്റെ പക തീര്‍ക്കാനാണ് കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫിനെ വകവരുത്തിയതെന്ന് മന്ത്രി കെ ടി ജലീല്‍. തങ്ങള്‍ക്ക് എതിരായി നില്‍കുന്നവരെ വകവരുത്തി അധീനപ്പെടുത്തുകയെന്ന തന്ത്രം കാലങ്ങളായി ലീഗ് അനുവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി മാത്രമേ കൊലപാതകത്തെ കാണാന്‍ കഴിയുകയുള്ളൂവെന്നും കെ ടി ജലീല്‍.
Read Also : പി വി അന്‍വര്‍ എംഎല്‍എയെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് പരാജയഭീതി മൂലം: മന്ത്രി കെ ടി ജലീല്‍
അതേസമയം മുസ്ലിം ലീഗ് നേതാവ് മുനവറലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ കൊല്ലപ്പെട്ട ഔഫ് അബ്ദുള്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ചു. മുനവറലി തങ്ങള്‍ വീട് സന്ദര്‍ശിക്കവെ പ്രതിഷേധം അരങ്ങേറി. യൂത്ത് ലീഗ് പ്രവര്‍ത്തകരെ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സന്ദര്‍ശനത്തിന് ശേഷം നേതാക്കള്‍ മടങ്ങി.
കൂടാതെ ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകം ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. അതിനിടെ കേസില്‍ കസ്റ്റഡിയിലുള്ള രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. എംഎസ്എഫ് നേതാവ് ഹസന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.
Story Highlights – kt jaleel, dyfi, murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here