യുഎഇയില്‍ 1,227 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം

covid 19, coronavirus, uae

യുഎഇയില്‍ ശനിയാഴ്ച 1,227 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച
കൊവിഡ് കേസുകളുടെ എണ്ണം 2,00,892 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 655 പേരാണ് ഇതുവരെ മരണപ്പെട്ടത്. 1,542 പേരാണ് ശനിയാഴ്ച രോഗമുക്തി നേടിയത്. ഇതുവരെ 1,77,407 പേരാണ് രോഗമുക്തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 157,461 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയിട്ടുള്ളത് നിലവില്‍ 22,830 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രണ്ട് കോടിയോളം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.

Story Highlights – covid 19, coronavirus, uae

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top