കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക്

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കാന്‍ തീരുമാനം. സിപിഐഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനമായത്. കെ.എ. അന്‍സിയ കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറാകും.

എല്‍ഡിഎഫിന് 34 അംഗങ്ങളാണ് കൊച്ചി കോര്‍പറേഷനിലുള്ളത്. രണ്ട് സ്വതന്ത്രരുടെ കൂടി പിന്തുണ എല്‍ഡിഎഫിനുണ്ട്. ഇതോടെ 36 അംഗങ്ങളാകും. ഇതോടെ കൊച്ചി കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് നേടാനാകും. ഇതിനിടെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കാന്‍ തീരുമാനമായത്. അഞ്ചാം ഡിവിഷനില്‍ നിന്ന് വിജയിച്ച കെ.എ. അന്‍സിയയാണ് കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറാവുക.

Story Highlights – CPIM holds the post of Kochi Corporation Deputy Mayor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top