ഇടുക്കിയിലെ കാട്ടാന ശല്യത്തിന് പരിഹാരമായ ആന പാര്‍ക്ക് പദ്ധതി വൈകുന്നു

wild elephant

കടലാസില്‍ ഒതുങ്ങി ഇടുക്കിയിലെ ആന പാര്‍ക്ക് പദ്ധതി. കാട്ടാന ശല്യത്തിന് പരിഹാരം കാണാനായാണ് ഇടുക്കി ചിന്നക്കനാലില്‍ സര്‍ക്കാര്‍ ആദ്യ ആന പാര്‍ക്ക് പദ്ധതി പ്രഖ്യാപിച്ചത്. ആന പാര്‍ക്ക് പദ്ധതി വൈകിപ്പിക്കുന്നത് കയ്യേറ്റ ഭൂമാഫിയയെ സഹായിക്കാനെന്ന ആരോപണവും ഉയരുന്നുണ്ട്.

ഏറ്റവും കൂടുതല്‍ കാട്ടാന ശല്യം ഉള്ള പ്രദേശങ്ങളാണ് ചിന്നക്കനാല്‍, സൂര്യനെല്ലി അടക്കമുള്ളവ. ഇവിടുത്തെ കോളനികളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ച് ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ മതില്‍ കെട്ടി ദേശീയ ഉദ്യാനവുമായി ബന്ധിപ്പിക്കുന്നതാണ് ആന പാര്‍ക്ക് പദ്ധതി.

Read Also : മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് യുവാവ് മരിച്ചു

കാടിന്റെ വ്യാപ്തി വര്‍ധിപ്പിച്ച് തീറ്റയും വെള്ളവും ഒരുക്കുന്നതോടെ കാട്ടാനകള്‍ കാടിറങ്ങുന്നത് തടയാന്‍ കഴിയുമെന്നായിരുന്നു അവകാശവാദം. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സ്ഥലം ഏറ്റെടുക്കല്‍ പോലും ആരംഭിച്ചിട്ടില്ല. റവന്യൂ ഭൂമിയിലെ കയ്യേറ്റ മാഫിയയെ സഹായിക്കുന്നതിനായാണ് പദ്ധതി വൈകിപ്പിക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം.

സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ മുന്‍പ് പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏറ്റെടുക്കുന്ന പ്രദേശങ്ങളെ സംബന്ധിച്ചുള്ള വ്യക്തത വരുത്താനും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനും വനം വകുപ്പ് തയാറാകാത്തതും പദ്ധതി വൈകാന്‍ കാരണമാകുന്നു. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന മേഖലകളില്‍ കയ്യേറ്റ ഭൂമിയുമായി ബന്ധപ്പെട്ട് കേസുകള്‍ കോടതികളില്‍ നിലനില്‍ക്കുന്നതും പദ്ധതിക്ക് വിലങ്ങുതടിയാണ്.

Story Highlights – wild elephant attack, idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top