കര്‍ഷക സമരം; തൊഴിലാളികളും അണിചേരുമെന്ന് സിഐടിയു

കര്‍ഷകര്‍ നടത്തിവരുന്ന സമരത്തോടൊപ്പം സംസ്ഥാനത്തെ തൊഴിലാളികളും അണിചേരുമെന്ന് സിഐടിയു
സംസ്ഥാന സെക്രട്ടേറിയറ്റ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കര്‍ഷകര്‍ നടത്തിവരുന്ന സമരത്തോടൊപ്പം സംസ്ഥാനത്തെ തൊഴിലാളികളും അണിചേരും. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, സ്വകാര്യവത്കരണം നിര്‍ത്തുക, പുതിയ പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ത്തിക്കൊണ്ടാണ് തൊഴിലാളികള്‍ സമരം ആരംഭിക്കുന്നത്.
സിഐടിയു ദേശീയ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്ത സമരം സംസ്ഥാനത്ത് വന്‍ വിജയമാക്കുവാന്‍ സിഐടിയു സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. ഭാരവാഹി യോഗത്തില്‍ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ജനറല്‍ സെക്രട്ടറി എളമരം കരീം തുടങ്ങിയവര്‍ സംസാരിച്ചു. ഡിസംബര്‍ 30 ന് എല്ലാ തൊഴില്‍ കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും തൊഴിലാളി പ്രകടനം സംഘടിപ്പിക്കും. ഏരിയ കേന്ദ്രത്തിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ ഓഫീസിനു മുന്‍പില്‍ പ്രകടനം അവസാനിപ്പിക്കും. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രചരണം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
Story Highlights – Farmers’ protest; workers will also line up; CITU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here