Advertisement

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണ്ണൂരില്‍ യുഡിഎഫ് വിടാനൊരുങ്ങുന്നു

December 26, 2020
Google News 2 minutes Read

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് വിടാനൊരുങ്ങുന്നു. മുന്നണിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് പരാതി. ഇതോടെ ജില്ലയില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്ത് അടക്കം മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫിന്റെ ഭരണസാധ്യതകള്‍ മങ്ങി. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഇന്ന് തൊടുപുഴയില്‍ ചേരുന്ന ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി യോഗം ചര്‍ച്ച ചെയ്യും

സീറ്റ് വിഭജനത്തിലും വിജയിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികളിലും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് വിടാന്‍ ഒരുങ്ങുന്നത്. 16 സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ജില്ലയില്‍ യുഡിഎഫ് മത്സരിക്കാന്‍ നല്‍കിയത്. നാലിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിമതരായി മത്സരിക്കുകയും ചെയ്തു. അതുംകൈപ്പത്തി ചിഹ്നത്തില്‍. ആറ് സീറ്റുകളിലാണ് ജില്ലയില്‍ ജോസഫ് വിഭാഗം വിജയിച്ചത്. ഇരിട്ടി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും അയ്യന്‍കുന്ന് പഞ്ചായത്തിലും വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ യുഡിഎഫ് ഇത് നിരാകരിച്ചതോടെയാണ് അതൃപ്തി പൊട്ടിത്തെറിയിലെത്തിയത്.

ഇന്ന് തൊടുപുഴയില്‍ ചേരുന്ന ഉന്നതാധികാര സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഇരിക്കൂര്‍ ബ്ലോക്കിലും ഒരു സീറ്റിന്റെ ഭൂരിപക്ഷമുള്ള ഇരിട്ടി ബ്ലോക്കിലും വിമത ഭീഷണിയുള്ള അയ്യന്‍കുന്ന് പഞ്ചായത്തിലും ജോസഫ് വിഭാഗമില്ലെങ്കില്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെടും.

Story Highlights – Kerala Congress Joseph faction preparing to leave the UDF in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here