പാലക്കാട്ടെ ദുരഭിമാനക്കൊല; പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയില്‍

പാലക്കാട്ടെ കുഴല്‍മന്ദത്ത് നടന്ന ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ പൊലീസ് പിടിയില്‍. പ്രണയിച്ച് വിവാഹം ചെയ്തതിനാല്‍ എലമന്ദം സ്വദേശി അനീഷിനെ ഇന്നലെയാണ് വെട്ടിക്കൊന്നത്. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
Read Also : വീണ്ടും ദുരഭിമാനക്കൊല; ഹൈദരാബാദിൽ യുവാവിനെ ഭാര്യയുടെ വീട്ടുകാർ കൊന്നു
വധഭീഷണി അടക്കം അനീഷിന് എതിരെ ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ സുരേഷ് വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം പറഞ്ഞിരുന്നു.
തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നു. അനീഷിന്റെ കൊലപാതകം ആസൂത്രിതമെന്ന് സഹോദരന്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. കൊലപാതകത്തിന് ദൃക്‌സാക്ഷിയാണ് സഹോദരന്‍. വണ്ടിയില്‍ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights – honor kill, palakkad, kuzhalmandam