കൊവിഡ് ബാധ അവസാന മഹാമാരി ആവില്ല: ലോകാരോഗ്യ സംഘടന

കൊവിഡ് ബാധ അവസാന മഹാമാരി ആവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും മൃഗ ക്ഷേമവും പരിഗണിക്കാതെ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് ഗബ്രിയേസിസ് പറഞ്ഞു. വിഡിയോ സന്ദേശത്തിലാണ് അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്.
കൊവിഡ് 19 ഒരു പാഠമാക്കണമെന്നാണ് അദ്ദേഹത്തിൻ്റെ നിർദ്ദേശം. ഒരു മഹാമാരി പ്രതിരോധിക്കാൻ പണം മുടക്കുമ്പോൾ അടുത്തതിനെപ്പറ്റി നമ്മൾ മറക്കുന്നു. അടുത്തത് ഉണ്ടാവുമ്പോൾ അത് തടയാൻ ശ്രമിക്കുന്നു. ഇത് ദീർഘവീക്ഷണം ഇല്ലായ്മയാണ്. 2019 സെപ്തംബറിൽ പുറത്തുവന്ന റിപ്പോർട്ടിൽ നമ്മൾ കടുത്ത മഹാമാരിയെ അഭിമുഖീകരിച്ചേക്കുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഇതായിരിക്കില്ല അവസാന മഹാമാരി. മനുഷ്യരും മൃഗങ്ങളുമായുള്ള ബന്ധത്തെയാണ് ഈ മഹാമാരി തെളിയിക്കുന്നത്. ഈ ബന്ധം മെച്ചപ്പെടുത്തിയില്ലെങ്കിൽ മനുഷ്യാരോഗ്യം മെച്ചപ്പെടില്ല. കാലാവസ്ഥാ വ്യതിയാനം നമ്മുടെ ജീവിതം ദുഷ്കരമാക്കുമെന്നും അദ്ദേഹം പറയുന്നു.
Story Highlights – Coronavirus pandemic will not be the last, says WHO chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here