ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു; എതിരാളികൾ ഹൈദരാബാദ്

kerala blasters hyderabad preview

സീസണിലെ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ഹൈദരാബാദ് എഫ്സിയാണ് എതിരാളികൾ. പോയിൻ്റ് പട്ടികയിൽ യഥാക്രമം 8, 9 സ്ഥാനങ്ങളിലാണ് ഹൈദരാബാദും ബ്ലാസ്റ്റേഴ്സും ഉള്ളത്. അതുകൊണ്ട് തന്നെ പ്രകടനം മെച്ചപ്പെടുത്താൻ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഇരു ടീമുകളും 6 മത്സരങ്ങൾ വീതം കളിച്ചപ്പോൾ ഹൈദരാബാദിന് രണ്ട് മത്സരങ്ങളിൽ വിജയിക്കാനായി. മൂന്ന് മത്സരങ്ങളിൽ സമനില വഴങ്ങിയ അവർ അവസാനം, മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിലാണ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്സ് ആവട്ടെ മൂന്ന് വീതം മത്സരങ്ങളിൽ സമനിലയും തോൽവിയും വഴങ്ങി. യഥാക്രമം 9, 3 പോയിൻ്റുകളാണ് ഇരു ടീമുകൾക്കും ഉള്ളത്.

ഗോളടിക്കാൻ ആളില്ലാത്തതാണ് ബ്ലാസ്റ്റേഴ്സിനെ കുഴക്കുന്നത്. ഏറെ പ്രതീക്ഷകളോടെ എത്തിച്ച ഓസീസ് സ്ട്രൈക്കർ ഗാരി ഹൂപ്പർ ആകെ ഈ സീസണിൽ നേടിയത് ഒരേയൊരു ഗോളാണ്. അതും പെനാൽറ്റി. ഹൂപ്പറിൻ്റെ ഗോൾ വരൾച്ചയാണ് വിക്കൂനയുടെ തന്ത്രങ്ങൾ തകർത്തുകളയുന്നത്. ഇതോടൊപ്പം, ആദ്യ മത്സരങ്ങളിൽ ലീതൽ എന്ന് തോന്നിപ്പിച്ച പ്രതിരോധ നിരയുടെ കെട്ടുറപ്പില്ലായ്മയും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാവുന്നുണ്ട്. പ്രതിരോധ താരങ്ങളും ഗോൾ കീപ്പറും സില്ലി മിസ്റ്റേക്കുകൾ വരുത്തുന്നുണ്ട്.

പ്രതിരോധപ്പൂട്ട് പൊളിക്കാൻ കഴിയുന്നില്ല എന്നതും വിക്കൂനയുടെ തലവേദനയാണ്. 6 മത്സരങ്ങളിൽ നിന്ന് വെറും 54 ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ഉതിർക്കാനായത്. ചാൻസുകൾ ക്രിയേറ്റ് ചെയ്യാനും താരങ്ങൾക്ക് കഴിയുന്നില്ല.

മികച്ച മധ്യനിര, മുന്നേറ്റ താരങ്ങൾ ഉണ്ടെങ്കിലും ദുർബലമായ പ്രതിരോധമാണ് ഹൈദരാബാദിൻ്റെ പ്രശ്നം. ഇന്ത്യൻ യുവതാരങ്ങളൊക്കെ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. അവസാന മൂന്ന് മത്സരങ്ങളിൽ അവരുടെ പ്രതിരോധം ഉലയുന്ന കാഴ്ചയാണ് കാണുന്നത്. ടീം ഇതുവരെ വഴങ്ങിയ 6 ഗോളുകളിൽ അഞ്ചും അവസാന മൂന്ന് മത്സരങ്ങളിലാണ്.

Read Also : സിഡോയ്ക്ക് പകരം ബ്ലാസ്റ്റേഴ്സിലെത്തുക സ്പാനിഷ് മിഡ്ഫീൽഡറെന്ന് സൂചന

Story Highlights – kbfc kerala blasters hyderabad fc preview

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top