കെപിസിസിയില്‍ നേതൃമാറ്റം ആവശ്യമില്ല; ഉമ്മന്‍ചാണ്ടി

No change of leadership is required in KPCC; Oommen Chandy

കെപിസിസിയില്‍ നേതൃമാറ്റത്തിനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെപിസിസിയില്‍ നേതൃമാറ്റം ഉണ്ടാവില്ലെന്ന് ് എഐസിസി നേതൃത്വം വ്യക്തമാക്കിയതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ തത്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തിന് കാരണം നേതൃത്വത്തിന്റെ പോരായ്മ ആണെന്ന്
കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വന്നരിന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനത്തില്‍ യുഡിഎഫ് ഘടകകക്ഷികളും അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്നാണ് കെപിസിസിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായത്.

Story Highlights – No change of leadership is required in KPCC; Oommen Chandy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top